1

തൃശൂർ: ബി.എം.എസ് തൃശൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിശ്വകർമ്മജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം ടി.സി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. എ.സി. കൃഷ്ണൻ അദ്ധ്യക്ഷനായി. കെ.കെ. മഹേഷ്, കെ.എ. മാത്യുസ്, എം.കെ. ഗിരിജൻ, എ.എസ്. സുനിൽ, എം. രാജൻ എന്നിവർ പ്രസംഗിച്ചു. നായ്ക്കനാൽ പരിസരത്ത് നിന്ന് ആരംഭിച്ച ജയന്തിദിന ഘോഷയാത്രയ്ക്ക് ഫെസ്റ്റിക്‌സ്, ഫ്രാൻസിസ്, കെ. രാമചന്ദ്രൻ, സുമ അശ്വനി, കെ. രാമനാരായണൻ, പ്രസാദ് എന്നിവർ നേതൃത്വം നൽകി