c

ചേർപ്പ്: പാറളം പഞ്ചായത്ത് അമ്മാടം മുള്ളക്കര ബസ് സ്റ്റോപ്പ് സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പണം വിനിയോഗിച്ചാണ് ബസ് സ്റ്റോപ്പ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ആശ മാത്യു, രീതി, ജെയിംസ്, കെ. പ്രമോദ്, വിദ്യാനന്ദൻ, അനിത മണി, സുബിത സുഭാഷ്, സതീപ് ജോസഫ്, പി.ഒ. സൈമൺ, പി.ടി. സണ്ണി എന്നിവർ സംസാരിച്ചു.