ചേർപ്പ്: വല്ലച്ചിറ പഞ്ചായത്ത് 61-ാമത് ഓണാഘോഷം ഗ്രാമോത്സവം സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്തു. ഓണഘോഷക്കമ്മിറ്റി പ്രസിഡന്റ് ഷാജു പെല്ലിശ്ശേരി അദ്ധ്യക്ഷനായി. മികച്ച ഗായകനുള്ള അവാർഡ് നേടിയ വിദ്യാധരൻ മാസ്റ്റർ, മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണ മെഡൽ നേടിയ എൻ.കെ. മുരളീധരൻ, ഓണാഘോഷക്കമ്മിറ്റി ലോഗോ ഡിസൈൻ ചെയ്ത സലീഷ് നടുവിൽ എന്നിവരെ ആദരിച്ചു. ഓണാഘോഷം തീം സോംഗ് സ്വിച്ച് ഓൺ കർമ്മം, സൊവനീർ പ്രകാശനം എന്നിവയുണ്ടായിരുന്നു. മാർച്ച് ഫാസ്റ്റിൽ ചാത്തക്കുടം പ്രകാശ് ക്ലബ് ഒന്നാം സ്ഥാനവും യുവജന സമിതി മനവഴി രണ്ടാം സ്ഥാനവും ലഗാൻ ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.