kpms-

കൊടകര: കെ.പി.എം.എസ് കൊടകര ഏരിയാ യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. എസ്.എൻ. ട്രസ്റ്റ് ഹാളിൽ നടത്തിയ ജയന്തി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. സുബ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം പി.സി. വേലായുധൻ ജന്മദിന സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് പി.എസ്. സതീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.യു. രതീപ്, പി.വി. ഉമേഷ്, സി.വി. ബാബു ,പി.പി. ശശിധരൻ, എൻ.വി. ശിവദാസൻ, ടി.കെ. ഷാജു, കെ.വി. ജനാർദ്ദനൻ ,ടി.കെ. വേലായുധൻ,എ.കെ.സാജു തുടങ്ങിയവർ സംസാരിച്ചു.