ചേലക്കര: ഭാരതീയ മസ്ദൂർ സംഘം ചേലക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. സമ്മേളനം ബി.എം.എസ് ജില്ലാ ഖജാൻജി വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു. ചേലക്കര മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ.മാധവൻ അദ്ധ്യക്ഷനായി. പ്രകടനത്തിന് കെ. സുരേന്ദ്രൻ, കെ.കൃഷ്ണൻകുട്ടി, പി. രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. ചേലക്കര മേഖലാ കമ്മിറ്റി സെക്രട്ടറി പി. കെ. ഉണ്ണിക്കൃഷ്ണൻ, പ്രകാശൻ നെടിയത്ത്, രാമൻകുട്ടി, പി.സി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.