1

തിരുവില്വാമല: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവത്തിന് തുടക്കമിടുന്ന തിരുവില്വാമല നിറമാല നാളെ ആഘോഷിക്കും. വില്വാദ്രിനാഥന് വാദ്യാർച്ചന നടത്താൻ നൂറുകണക്കിന് കലാകാരന്മാരാണ് നാളെ സന്നിധിയിലെത്തുക. തിരുനാവായയിൽ നിന്നെത്തിക്കുന്ന പതിനായിരത്തോളം താമരപ്പൂക്കൾ കൊണ്ട് രാമലക്ഷ്മണന്മാരുടെ ശ്രീകോവിലുകളും ക്ഷേത്രാങ്കണവും അലങ്കരിക്കും. നാളെ രാവിലെ അഞ്ചിന് അഷ്ടപദി, ആറിന് നാഗസ്വരം, എട്ടിന് ശീവേലി എഴുന്നെള്ളത്തിൽ പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻമാരാർ പ്രമാണം വഹിക്കും. രണ്ടിന് കാഴ്ചശീവേലിക്കുള്ള പഞ്ചവാദ്യത്തിന് കുനിശ്ശേരി അനി യൻ മാരാർ പ്രാമാണികനാകും. വെള്ളിയാഴ്ച പുലർച്ചെ ഒന്നിന് മദ്ദളകേളി, കൊമ്പുപറ്റ് തുടർന്ന് ശീവേലി എഴുന്നെള്ളത്ത് നടക്കും. മേളത്തിന് കുത്താമ്പുള്ളി മോഹനൻ, പഞ്ചാവാദ്യത്തിന് പട്ടിപ്പറമ്പ് വിജയൻ തുടങ്ങിയവർ പ്രാമാണികരാകും.