കൊടുങ്ങല്ലൂർ : വികസനം നമുക്ക് ശാപമാകാതിരിക്കാൻ ഡിവൈ.എസ്.പി ഓഫീസ് സിഗ്നലിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ റാലി നടത്തി. കർമ്മ സമിതി നടത്തി വരുന്ന ധർണ 300 ദിവസം പിന്നിട്ടതിന്റെ ഭാഗമായാണ് റാലി നടത്തിയത്. തുടർന്ന് സമരപ്പന്തലിൽ നടന്ന പൊതുയോഗം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. അഡ്വ. കെ.കെ. അൻസാർ, ടി.എസ്. സജീവൻ, സി.എസ്. സുമേഷ്, കെ.കെ. രാജേന്ദ്രൻ, കെ.ആർ. വിദ്യാസാഗർ, വി.എ. സുശീൽകുമാർ, ശാലിനി വെങ്കിടേഷ്, ധന്യഷൈൻ, കെ.സി. ജയൻ, പ്രദീപ് കളച്ചിറ, സി.എസ്. തിലകൻ, ഡോ. സജിത്ത്, പി.ജി. നൈജി, പി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.