തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ അമ്മക്കൊരു ഭവനം പദ്ധതിയിലേക്ക് ഓണസമ്മാനമായി അമ്പതിനായിരം രൂപ നൽകി. പ്ലസ് ടു വിദ്യാർത്ഥി തുഷാറിന്റെ മാതാപിതാക്കളായ കൊല്ലാറ സ്മിതേഷ്, ജ്യോത്സന എന്നിവരാണ് സഹായം നൽകിയത്. 16 വർഷമായി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന ദമയന്തിചേച്ചിക്കാണ് എൻ.എസ്.എസ് യൂണിറ്റ് വീടൊരുക്കുന്നത്. കൂടുതൽ രക്ഷിതാക്കൾ പദ്ധതിയുടെ ഭാഗമാകുമെന്ന് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷ് പറഞ്ഞു.