mini

തൃപ്രയാർ: സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെയും സംസ്ഥാന വോളിബാൾ അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ നടന്ന സംസ്ഥാന മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് ചെയർമാൻ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് പി. ശിവകുമാർ, സെക്രട്ടറി ജോഷി ജോർജ്, ടി.എസ്.ജി.എ ജനറൽ സെക്രട്ടറി സി.ജി. അജിത്ത് കുമാർ, ട്രഷറർ ദില്ലി രത്‌നം, ടി.ആർ. ബിന്നി, പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.