തൃശൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബർ 24 മുതൽ 28 വരെ വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. 3,540 രൂപയാണ് അഞ്ചുദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് ഫീസ്. പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1000 രൂപ താമസം കൂടാതെയുമാണ് ഫീസ്. താത്പര്യമുള്ളവർ www.kied.info/training-calender എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി സെപ്തംബർ 21 നകം അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. വിവരങ്ങൾക്ക്: ഫോൺ: 0484 2532890, 2550322, 9188922785.