പുതുക്കാട്: വീട്ടുമുട്ടത്ത് അർദ്ധരാത്രിയിൽ പുലിയെത്തി. മൂപ്ലി ഓലിക്കൽ ജോസഫിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി ഒന്നരയോടെ പുലി വന്നത്. പട്ടിയുടെ നിറുത്താതെയുള്ള കുര കേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മുറ്റത്ത് നിൽക്കുന്ന പുലിയെ കണ്ടത്. വീട്ടിലെ നിരീക്ഷണ കാമറയിലും പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. സംരക്ഷിത വനാതിർത്തിയോട്‌ചേർന്നാണ് മൂപ്ലി ഗ്രാമം. കഴിഞ്ഞ ദിവസം പതിനഞ്ചോളം കാട്ടാനകൾ പ്രദേശത്ത് ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു.