ആമ്പലൂർ : ദേശീയ പാത 544 ൽ അടിപ്പാത നിർമ്മിക്കുന്ന ആമ്പലൂർ സിഗ്‌നൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് രാവിലെ 10 ന്് അളഗപ്പനഗർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. കഴിഞ്ഞ 13ന്് കളക്ടറേറ്റിൽ ചേർന്ന നാഷണൽ ഹൈവേ 544 ലെ നിർമ്മാണ പ്രവർത്തികളുടെ വിലയിരുത്തൽ യോഗത്തിൽ ആമ്പല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആശങ്ക കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നാഷണൽ ഹൈവേ അതോറിറ്റി പാലക്കാട് ഡിവിഷൻ പ്രൊജക്റ്റ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നെന്മണിക്കര ,അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റുമാർ, ബന്ധപ്പെട്ട ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ സംബന്ധിക്കും.