rk2

കയ്പമംഗലം : ശ്രീനാരായണ സൗഹൃദ സമാജം ഓണം സൗഹൃദ സംഗമം കയ്പമംഗലം നോബിൾ പാലസിൽ എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ സൗഹൃദ സമാജം പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ദർശനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ മതവിഭാഗങ്ങൾക്കും ഉൾക്കൊള്ളാവുന്ന പ്രബോധനങ്ങളാണ് ഗുരുവിന്റേതെന്നും ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അഭിപ്രായപ്പെട്ടു. കയ്പമംഗലം ജുമാ മസ്ജിദ് ഉസ്താദ് ജലീൽ മൗലവി, പോൾസൺ പണ്ടാരി, കെ.എസ്. സുരേഷ്, വനജ ശിവരാമൻ, സി.ജെ. ജോഷി, ഉസ്മാൻ, സി.ജെ. പോൾസൺ, സിംല ജമാൽ, സി.ജെ. സെയ്തുമുഹമ്മദ്, സമാജം സെക്രട്ടറി പി.വി. സുദിപ്, എം.വി. ശശിധരൻ പറഞ്ഞു.