c

ചേർപ്പ്: നാലോണനാളിൽ നടന്ന ഊരകം കുമ്മാട്ടി മഹോത്സവം ആഘോഷനിർഭരം. ഊരകത്തമ്മ തിരുവടി ക്ഷേത്ര പരിസരത്ത് നടന്ന കുമ്മാട്ടി മഹോത്സവത്തിൽ ഊരകം തെക്കുമുറി കുമ്മാട്ടി സംഘം, യുവജന കുമ്മാട്ടി സമാജം, കിസാൻ കോർണർ കലാസമിതി, അമ്പലനട കുമ്മാട്ടി സംഘം, തിരുവോണം കുമ്മാട്ടി സംഘം വാരണകുളം, കിഴക്കുമുറി കുമ്മാട്ടി, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര കുമ്മാട്ടി തുടങ്ങിയ എട്ട് കുമ്മാട്ടി സംഘ ങ്ങൾ പങ്കെടുത്തു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും കുമ്മാട്ടി മഹോത്സവത്തെ വർണാഭമാക്കി. വിലമതിക്കുന്ന വിവിധ രൂപങ്ങളുടെ കുമ്മാട്ടി മുഖങ്ങളും ആസ്വാദകരിൽ മുഖ്യ ആകർഷകമായി.