
തൃശൂർ : ഗുരുധർമ്മ പ്രചരണ സഭ ജില്ലാ മണ്ഡലം യൂണിറ്റ് കമ്മിറ്റികൾ ഗുരു സമാധി ദിനമായ 21ന് ഗുരു മണ്ഡപങ്ങളിൽ പ്രാർത്ഥനാ യോഗം, ധ്യാനം, ഉപവാസം, പ്രഭാഷണം, പ്രസാദവിതരണം എന്നിവ നടത്തും. രാവിലെ 7.30ന് ഗുരുദേവന്റെ പാദസ്പർശമേറ്റ കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തിന്റെ മുൻവശത്ത് പ്രാർത്ഥനാ യോഗത്തോടെ ജില്ലയിലെ കാര്യപരിപാടികൾക്ക് ആരംഭം കുറിക്കും.
കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ നിർവഹിക്കും. ശിവഗിരി മഠം സ്വാമി ധർമ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ജില്ലാ ജഡ്ജ് പി.ഡി.സോമൻ മുഖ്യാതിഥിയാകും. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, സെക്രട്ടറി ജിനേഷ് വിശ്വനാഥ്, എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറി പി.എൻ.പ്രേംകുമാർ, മുൻ കോർപ്പറേഷൻ കൗൺസിലർ സിദ്ധാർത്ഥൻ മാസ്റ്റർ എന്നിവർ സംസാരിക്കും. സിദ്ധകുമാർ, കെ.യു.വേണുഗോപാലൻ, ബാബു പള്ളിയാമാക്കൽ, സഞ്ജു കാട്ടുങ്ങൽ, അജിതാ സന്തോഷ്, റീജ ദേവാനന്ദ് എന്നിവർ നേതൃത്വം നൽകും.