തൃശൂർ: പുലികളിയിലെ മത്സരയിനങ്ങളിൽ മികച്ച വിജയം സ്വന്തമാക്കി വിയ്യൂർ യുവജന സംഘവും കാനാട്ടുകര ദേശവും. മികച്ച പുലികളി, പുലിക്കൊട്ട്, പുലിവേഷം എന്നിവയിൽ വിയ്യൂർ യുവജന സംഘത്തിനാണ് ഒന്നാം സ്ഥാനം. കാനാട്ടുകര ദേശമാണ് മികച്ച അച്ചടക്കമുള്ള സംഘം. മികച്ച നിശ്ചലദൃശ്യവും പുലി വാഹനവും കാനാട്ടുകര ദേശത്തിന്റേതാണ്.
മികച്ച രണ്ടാമത്തെ പുലികളിക്കുള്ള ട്രോഫിയും കാനാട്ടുകര സ്വന്തമാക്കി. പുലിക്കൊട്ട്, പുലിവേഷം, നിശ്ചലദൃശ്യം എന്നിവയിൽ പൂങ്കുന്നം സീതാറാം മിൽ ദേശം രണ്ടാം സ്ഥാനം നേടി. വിയ്യൂർ യുവജന സംഘത്തിന്റേതാണ് മികച്ച രണ്ടാമത്തെ പുലിവാഹനം. സീതാറാം മിൽ ദേശം മികച്ച മൂന്നാമത്തെ പുലികളിക്കുള്ള ട്രോഫി നേടി. കാനാട്ടുകര ദേശത്തിനാണ് പുലിക്കൊട്ട്, പുലിവേഷം എന്നിവയിൽ മൂന്നാം സ്ഥാനം. നിശ്ചലദൃശ്യം, പുലിവാഹനം എന്നിവയിൽ ശങ്കരംകുളങ്ങര ദേശം മൂന്നാം സ്ഥാനം നേടി.