rk1

കയ്പമംഗലം: കയ്പമംഗലം പൊലീസ് സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രിന്റർ നൽകി മണപ്പുറം ഫൗണ്ടേഷൻ. പ്രിന്റർ സമർപ്പണച്ചടങ്ങിൽ ഇ.ടി. ടൈസൻ എം.എൽ.എ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ്, സി.എസ്.ആർ ഹെഡ് ശിൽപ്പ, ട്രീസ സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സബ് ഇൻസ്‌പെക്ടർ സജീഷ് മണപ്പുറത്തിന് നന്ദി അറിയിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രിന്റർ നൽകിയത്.