c

അമ്മാടം: സർവീസ് സഹകരണ ബാങ്ക് പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് ലഭിച്ച ബാങ്ക് പ്രവർത്തന പരിധിയിലെ 95 വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം കാഷ് അവാർഡും മെമന്റോയും ബാങ്ക് പ്രസിഡന്റ് സെബി ജോസഫ് പെല്ലിശ്ശേരി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുഭാഷ് മാരാത്ത് അദ്ധ്യക്ഷനായി. സുധീർ ചക്കാലപ്പറമ്പിൽ, വി.വി. സാജൻ, ഭോജൻ കാരണത്ത്, ഇ.ആർ. ജിഷ്‌രാജ്, ബീന ഗോവിന്ദൻ, വനജ രാജൻ, പി.എസ്. വനജലക്ഷ്മി, എം.കെ. വിലാസ് എന്നിവർ സംസാരിച്ചു.