
തൃശൂർ: പുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം 20, 21, 22 തിയതികളിൽ തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കും. 20ന് രാവിലെ 10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. വനിതാ സമ്മേളനം, വിവിധ സെമിനാറുകൾ, അവാർഡ് വിതരണം എന്നിവ നടക്കും. 21ന് വൈകീട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി കലാപരിപാടികളും ഷോർട്ട് ഫിലിം മത്സരവുമുണ്ടാകും. 22ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമെന്നും ഡോ.പി.ഗോപിനാഥൻ, ജനറൽ കൺവീനർ പി.ആർ.ഹരിനാരായണൻ, വി.എൻ.അനിൽ, പി.കെ.നാരായണൻ, ആനന്ദ് കേശവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.