1

തൃശൂർ : പെരുവനം സതീശൻ മാരാരുടെ അറുപതാം പിറന്നാൾ ആഘോഷം പ്രമാണ പൗർണ്ണമി എന്ന പേരിൽ 22ന് ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിൽ നടത്തും. 22 ന് രാവിലെ 8.25 ന് തന്ത്രി കെ.പി.സി.വിഷ്ണു ഭട്ടതിരിപ്പാട് ദീപം തെളിക്കും. തുടർന്ന് വിപിൻ കടലാശ്ശേരി അവതരിപ്പിക്കുന്ന സോപാന സംഗീതം, പെരുമ്പാവൂർ ഗംഗാധരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം. 10 ന് സമാദരണ സദസ് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സതീശൻ മാരാരെ അംഗവസ്ത്രം പെരുവനം കുട്ടൻ മാരാർ അണിയിക്കും. വെണ്മണി കൃഷ്ണൻ നമ്പൂതിരി കീർത്തി ഫലക സമർപ്പണവും ഗാനരചയിതാവ് ആർ.കെ.ദാമോദരൻ മംഗള പ്രത സമർപ്പണവും നിർവഹിക്കും. സംഗീതജ്ഞൻ ശ്രീവത്സൻ.ജെ. മേനോൻ പുഷ്പഹാരവും സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പുഷ്പകീരിടവും അണിയിക്കും.