rk3

കയ്പമംഗലം: വയനാട് ദുരിതാശ്വാസ പ്രവർത്തന ഫണ്ടിൽ സംസ്ഥാന സർക്കാർ അഴിമതി നടത്തിയെന്ന് ആരോപിച്ച് മതിലകം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മതിലകം പള്ളി വളവിൽ നിന്നും ആരംഭിച്ച് മതിലകം സെന്ററിൽ സമാപിച്ച പ്രകടനത്തെ ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എസ്. ശശി അദ്ധ്യക്ഷനായി. ഇ.എസ്. നിയാസ് സുധീർ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, അഖിൽ പി. മേനോൻ, റാഫി വിൻസെന്റ് തുടങ്ങിയവർ എന്നിവർ നേതൃത്വം നൽകി.