1

തൃശൂർ: പുതിയ സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്കായി കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് അഞ്ച് ദിവസത്തെ വർക് ഷോപ്പ് സംഘടിപ്പിക്കും. സെപ്തംബർ 24 മുതൽ 28 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. 3,540 രൂപയാണ് ഫീസ് (കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ). താമസം ആവശ്യമില്ലാത്തവർക്ക് 1500. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് താമസം ഉൾപ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ ഓൺലൈനായി http://kied.infot/raining-calender/ മുഖേന സെപ്തംബർ 22ന് അകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. ഫോൺ: 9188922800.