1

തൃശൂർ: കളക്ടർ അർജുൻ പാണ്ഡ്യന്റെ അതിഥികളായി ഹരിതകർമ്മ സേനാംഗങ്ങൾ കളക്ടറേറ്റിൽ. വിവിധ മേഖലയിലുള്ളവരുമായി സംവദിക്കാനും അവരുടെ പ്രശ്‌നം മനസിലാക്കാനും കളക്ടർ നടത്തുന്ന മുഖാമുഖത്തിലാണ് ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഹരിതകർമ്മ സേനാംഗങ്ങൾ സംവദിക്കാനെത്തിയത്. മാലിന്യപ്രശ്‌നം പരിഹരിക്കാൻ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ശുചിത്വപോരാളികളെ അഭിനന്ദിക്കുന്നതായും അടുത്ത മാർച്ച് 30 ന് മാലിന്യമുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കാനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ പൂർണ പിന്തുണ നൽകുന്നതായും കളക്ടർ അറിയിച്ചു. തീരദേശത്തെ പൊതുവായ പ്രശ്‌നങ്ങൾ സേനാംഗങ്ങൾ അവതരിപ്പിച്ചു. സേനാംഗം കെ.കെ.സുമതിയുടെ പാട്ടോടെ സംവാദം അവസാനിച്ചു. മികച്ച ഹരിതകർമ്മ സേനയ്ക്കുള്ള ഗ്ലോബൽ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ സേനയിലെ 28 അംഗങ്ങൾ പങ്കെടുത്തു.