1

തൃശൂർ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ വനിതകളെ ആദരിക്കാനുള്ള വനിതാ രത്‌നം പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്‌കാരം. മറ്റു വ്യക്തികൾ/ സ്ഥാപനങ്ങൾ/ സംഘടനകൾ എന്നിവ മുഖേനയാണ് നോമിനേഷൻ ക്ഷണിച്ചത്. പ്രവർത്തന മേഖല സംബന്ധിച്ച വിവരം, ചിത്രങ്ങൾ, പത്രക്കുറിപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ ഒക്ടോബർ 10 വരെ നോമിനേഷൻ സ്വീകരിക്കും. ഫോൺ: 0487 2994140.