1

തൃശൂർ: തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ റോഡ് കോൺക്രീറ്റ് പണി നടത്താനായി റോഡ് അടച്ചുകെട്ടിയത് മൂലം സർവീസ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ സർവീസ് നിറുത്തിവയ്ക്കാൻ ബസുടമ സംഘടനാ പ്രതിനിധി യോഗം തീരുമാനിച്ചു. ഊരകം, ഇരിങ്ങാലക്കുട എന്നീ രണ്ട് സ്ഥലങ്ങളിൽ റോഡ് കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ബസുകൾ വഴിത്തിരിഞ്ഞു പോയാണ് സർവീസ് നടത്തുന്നത്. വെള്ളാങ്ങല്ലൂർ പ്രദേശത്തും റോഡുകൾ ബ്ലോക്ക് ചെയ്തു. ഈ സാഹചര്യത്തിൽ നിയമാനുസൃത സമയ പ്രകാരം സർവീസ് നടത്താൻ പറ്റാത്ത സാഹചര്യമാണ്. ട്രേഡ് യൂണിയൻ സംഘടനകളും ഇക്കാര്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചു. എം.എസ്.പ്രേംകുമാർ, വി.എസ്.പ്രദീപ്, കെ.വി.ഹരിദാസ്, എ.സി.കൃഷ്ണൻ, കെ.പി.സണ്ണി എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

സമരം മൂന്ന് കാര്യത്തിന്മേൽ

തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാത സഞ്ചാരയോഗ്യമാക്കണം

കളക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് നിവേദനം നൽകിയിട്ടും പരിഹാരം അകലെ

തകർന്ന റോഡിലൂടെ ഓട്ടം അപകടങ്ങൾക്കും വാഹനങ്ങളുടെ കേടുപാടിനും ഇടയാക്കുന്നു