
വാടാനപ്പിള്ളി: വിശ്വകർമ്മ ജയന്തി ബി.എം.എസ് നാട്ടിക മേഖലാ കമ്മിറ്റി ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. ഏങ്ങണ്ടിയൂരിൽ പ്രകടനവും പൊതുയോഗവും ചേറ്റുവ ഫിഷ്‌ലാൻഡിംഗ് സെന്റർ വർക്കേഴ്‌സ് സംഘ് അംഗങ്ങളുടെ കുടുംബ സംഗമവും നടത്തി. യൂണിയൻ ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ ബോർഡുകളുടെ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത അവസാനിപ്പിച്ച് തൊഴിലാളികൾക്ക് മുടങ്ങിക്കിടക്കുന്ന പെൻഷൻ, ചികിത്സ ആനുകൂല്യങ്ങൾ ഉൾപ്പെടെ സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ട്രഷറർ അനീഷ് പ്രഭാഷണം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് പി.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.ജിജേഷ് കുമാർ, കെ.രമേശൻ മാരാർ, എൻ.വി.സേതുനാഥൻ, ഉഷ സുകുമാരൻ, ഷീന ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.