
മാള : മാള ബി.ആർ.സിയുടെ നേതൃത്വത്തിൽ യൂണിസെഫും സമഗ്രശിക്ഷാ കേരളവും സംയുക്തമായി "ലൈഫ് 24" മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് ദിവസമായി നടന്നു. രണ്ടാം ദിവസത്തെ കൃഷിക്കൂട്ടത്തിൽ കൃഷി മേഖലയിൽ വളപ്രയോഗവും ദ്രവരൂപത്തിലുള്ള കീട നിയന്ത്രണ ഉപാധികളും കൃഷിയിടത്തിൽ പ്രയോഗിക്കാനുള്ള അഗ്രികൾച്ചർ ഡ്രോൺ എന്നിവ കുഴൂർ പഞ്ചായത്ത് അംഗം സുധ ദേവദാസ് കുട്ടികൾക്ക് പരിചയപ്പെടുത്തി. കർഷകനായ കെ.എസ്.ബിനോജ്, കൃഷി ഓഫിസർ ടി.ഒ.ബെന്നി എന്നിവർ നൂതന കൃഷി പാഠങ്ങൾ പകർന്ന് നൽകി. മാള ബി.ആർ.സി ബി.പി.സി സെബി എ.പെല്ലിശ്ശേരി, ട്രെയിനർമാരായ എ.ഡി.ബൈജു, കെ.എസ്.സ്മിത, ക്ലസ്റ്റർ കോ ഓർഡിനേറ്റർമാർ സന്നിഹിതരായി. ബി.ആർ.സിയുടെ കീഴിലെ വിദ്യാലയങ്ങളിൽ നിന്നായി നാൽപതോളം വിദ്യാർത്ഥികൾ
പങ്കെടുത്തു.