1

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ശ്രമിച്ചെങ്കിൽ അത് പുറത്തെത്തിക്കേണ്ട കടമയുണ്ട്. പൊലീസ് അന്വേഷണം നടത്തിയെങ്കിൽ ഇതുവരെ റിപ്പോർട്ട് പുറത്ത് വരാത്തതും ദുരൂഹമാണ്. ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടത് ശരിയായ നടപടിയായില്ല. അദ്ദേഹത്തിനെതിരെ മൃദുസമീപനം സ്വീകരിക്കുന്നതും മതേതര വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത ബി.ജെ.പിക്ക് വോട്ട് ലഭിച്ചത് എവിടെ നിന്നാണെന്നത് ഇപ്പോഴും ദുരൂഹമാണെന്നും യൂജിൻ മാറേലി പറഞ്ഞു.