1

തൃശൂർ: കേരള ഗവ. ആയുർവേദ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് പേൾ റീജൻസിയിൽ ഇന്ന് തുടക്കം. വൈകിട്ട് നാലിന് സംസ്ഥാന കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും. നാളെ രാവിലെ 10ന് ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. സാബു അദ്ധ്യക്ഷനാകും. 11ന് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡുകൾ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ വിതരണം ചെയ്യും. രണ്ടിന് നടക്കുന്ന യാത്രയയപ്പു സമ്മേളനം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. വിൽസൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എ.ആർ. ഹാഷിം അദ്ധ്യക്ഷനാകുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.ഡി. സേവ്യർ, എം.അരുൺ, കൺവീനർ എസ്. വിശാഖ് ലാൽ എന്നിവർ പറഞ്ഞു.