തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആം ആദ്മി പാർട്ടി നടത്തുന്ന 'മിഷൻ 2025 ജനക്ഷേമ മുന്നേറ്റം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 23നു നാലിന് റീജ്യണൽ തിയറ്ററിൽ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത നിർവഹിക്കും. ചടങ്ങിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ വിളംബര ജാഥയും നടത്തും. എല്ലാ ജില്ലകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിൽ സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്ന് സെക്രട്ടറിമാരായ റാണി ആന്റോ, ജയദേവ് ഗംഗാധരൻ, ജില്ലാ പ്രസിഡന്റ് റാഫേൽ ടോണി എന്നിവർ പറഞ്ഞു.