
വല്ലച്ചിറ : പഞ്ചായത്ത് ഓണാഘോഷ ഗ്രാമോത്സവത്തിൽ വല്ലച്ചിറ യുവജന സമിതി ഒന്നാം സ്ഥാനവും സാൻഡോസ് ക്ലബ് രണ്ടാം സ്ഥാനവും പ്രകാശ് ക്ലബ് മൂന്നാം സ്ഥാനവും മഹാരസികൻ ക്ലബ്ബ് നാലാം സ്ഥാനവും നേടി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് ഷാജു പെല്ലിശേരി അദ്ധ്യക്ഷനായി. മനോജ് കടവിൽ, ജയരാജ് നടുവിൽ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി വിഭാഗക്കാരുടെ കലാപരിപാടികൾ, നാടൻപാട്ട് മത്സരം എന്നിവയുണ്ടായിരുന്നു.
വല്ലച്ചിറ പഞ്ചായത്ത് ഓണാഘോഷം ഗ്രാമോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വല്ലച്ചിറ യുവജന സമിതിക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് ട്രോഫി നൽകുന്നു.