
കയ്പമംഗലം: എസ്.എൻ.ഡി.പി ശ്രീദേവമംഗലം ശാഖയിൽ ശാഖാ ബാലജനയോഗം കുട്ടികളെ പങ്കെടുപ്പിച്ച് ഓണ പൂക്കളമത്സരം നടത്തി. ഒന്നാം സമ്മാനം ഗ്രൂപ്പ് 3 അംഗങ്ങൾ നേടി. രണ്ടാം സമ്മാനം ഗ്രൂപ്പ് നാലും മൂന്നാം സമ്മാനം ഒന്നും രണ്ടും ഗ്രൂപ്പുകളും പങ്കിട്ടു. ക്യാഷ് അവാർഡ് അടുത്ത മാസം നടക്കുന്ന ശാഖാ വാർഷിക സമ്മേളനത്തിൽ നൽകും. പൂക്കള മത്സരത്തിൽ പങ്കെടുത്ത 4 ഗ്രൂപ്പിനും പ്രോത്സാഹന സമ്മാനം നൽകി. ശാഖാപ്രസിഡന്റ് ടി.വി.വിശ്വംഭരൻ, സെക്രട്ടറി ടി.എസ്.പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ.സത്യൻ, സി.കെ.രാമു, വനിതാ സംഘം പ്രസിഡന്റ് രാജിശ്രീധരൻ, സെക്രട്ടറി ഇന്ദിരരാജഗോപാൽ, ട്രഷറർ സജ്‌നി ആനന്ദൻ, ലതപ്രദീപ്, കാഞ്ചന രാധാകൃഷ്ണൻ, സജ്‌നിഗോകുൽ, ഇന്ദു എന്നിവർ നേതൃത്വം നൽകി.