തൃശൂർ: മാറ്റാംപുറത്ത് ഭൂരഹിത ഭവനരഹിതർക്ക് ഭൂമി നൽകുന്ന പദ്ധതി എൽ.ഡി.എഫ് പ്രഹസനമാക്കിയെന്ന് കൗൺസിലർമാരായ ജോൺ ഡാനിയൽ ഇ.വി സുനിൽരാജ് എന്നിവർ ആരോപിച്ചു. മാറ്റാംപുറത്ത് ഭൂമിയുടെ കൈവശരേഖ ഗുണഭോക്താക്കൾക്ക് നൽകുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ കൈമാറുന്ന ഭൂമിയുടെ കൈവശരേഖ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് സർക്കാർ അനുമതി വേണ്ട. മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്ഘാടനം നടക്കുന്നത്. ഭൂരഹിതരുടെ പട്ടിക 2020ൽ തൃശൂർ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചിട്ടും നാലുവർഷം അതിൽ അടയിരുന്നാണ് ഇപ്പോൾ ഭൂമി കൈമാറ്റം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നും അവർ പറഞ്ഞു.