1

തൃപ്രയാർ: ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന 26-ാം സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ലയും ജേതാക്കൾ. തൃശൂരിനെ നേരിട്ടുള്ള 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് എറണാകുളം ജേതാക്കളായത്. വയനാടിനെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കോഴിക്കോടിന്റെ വിജയം. സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി സി. സത്യൻ, ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് പി. ശിവകുമാർ, സെക്രട്ടറി ജോഷി ജോർജ്, മുത്തൂറ്റ് ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു, ബൈജു ഇസ്മായിൽ, ടി.എസ്.ജി.എ സെക്രട്ടറി സി.ജി. അജിത്കുമാർ, ട്രഷറർ ടി.ആർ. ദില്ലിരത്‌നം എന്നിവർ സംസാരിച്ചു.