1

തൃശൂർ: സ്‌പോർട്‌സ് അസോസിയേഷൻ ഫൊർ ഡിഫറന്റലി ഏബിൾഡ് ഒഫ് കേരള തൃശൂരിൽ സംഘടിപ്പിച്ച എട്ടാം സംസ്ഥാന പാരാ നീന്തൽ ചാമ്പ്യൻഷിപ്പ് സമാപിച്ചു. 87 പോയിന്റോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. 49 പോയന്റോടെ തൃശൂർ, എറണാകുളം ജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 48 പോയന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. പുരുഷൻമാരുടെ വിഭാഗത്തിൽ എറണാകുളം സ്വദേശി ഹാഷിം വെള്ളിമല, തിരുവനന്തപുരം സ്വദേശി ജീവ ശിവൻ, വനിതകളുടെ വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശിനി ചിത്ര, തൃശൂർ സ്വദേശിനി സിനി കെ. മാത്യു എന്നിവർ മൂന്ന് സ്വർണം വീതം നേടി വ്യക്തിഗത ചാമ്പ്യൻമാരായി. 12 ജില്ലകളിൽനിന്ന് 36 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ സമ്മാനദാനം നിർവഹിച്ചു. ഫാ. സോളമൻ, പി. ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.