1

ഇരിങ്ങാലക്കുട : തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം യാത്രികരെ വലച്ചില്ല. കെ.എസ്.ആർ.ടി.സി 12 അധിക സർവീസ് നടത്തി. റൂട്ടിൽ കോൺക്രീറ്റ് റോഡ് നിർമ്മാണം പലയിടത്തും ഒരുമിച്ച് നടക്കുന്നതിനാൽ ഏകപക്ഷീയമായി റോഡ് അടച്ച് കെട്ടി ഗതാഗതം തിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചാണ് ബസ് ഉടമസ്ഥ- തൊഴിലാളി കോഡിനേഷൻ കമ്മിറ്റി തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം പ്രഖ്യാപിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് നാലും കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്ന് നാലും തൃശൂരിൽ നിന്നും നാലും അടക്കം പന്ത്രണ്ട് സ്‌പെഷ്യൽ സർവീസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത് കൂടാതെ സ്ഥിരം സർവീസുകളായ മെഡിക്കൽ കോളേജ് ബസ്, കോയമ്പത്തൂർ ബസ് എന്നിവയും തുടരുന്നുണ്ട്.