ചേർപ്പ് : പഞ്ചവാദ്യ തിമില കലാകാരൻ പെരുവനം കൃഷ്ണകുമാർ പിഷാരടിയുടെ ഷഷ്ട്യപൂർത്തിയോടനുബന്ധിച്ച് ഇന്ന് രാവിലെ 10ന് മേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പഞ്ചാരിമേളവും വൈകിട്ട് 6ന് പഞ്ചവാദ്യാമൃതം പഞ്ചവാദ്യവും സംഘടിപ്പിക്കും. മേക്കാവ് ക്ഷേത്രം ജീവനക്കാരും ഊരകം ക്ഷേത്രം കലാസ്വാദക വേദിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്.