
മാള: മേലഡൂർ ചൈതന്യ അക്ഷയശ്രീ സ്വയം സഹായ സംഘം ഓണാഘോഷത്തോടനുബന്ധിച്ച് പുലികളിയും സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിച്ചു. സാംസ്‌കാരിക സന്ധ്യ ബി.ജെ.പി ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹരി നാരായണൻ അദ്ധ്യക്ഷനായി. ശിവഗിരി മഠം ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾ, ഫാ. ജോസ് പാലാട്ടി, ഷാഹുൽ ഹമീദ് മുസ്്‌ലിയാർ, കെ.എസ്. അനൂപ്, ഡോ. ഷിബു പണ്ടാല, വാർഡ് മെമ്പർ സി.കെ. ഷിജു, വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് രാജേഷ് കാര്യാടൻ (എസ്.എൻ.ഡി.പി), കെ.കെ. മധു (കെ.പി.എം.എസ്), ബാബു (എസ്.ആർ.വി.സി.എസ്) എന്നിവർ പ്രസംഗിച്ചു.