കയ്പമംഗലം : കോൺഗ്രസ് നേതാവും ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന തോമസ് ഫ്രാൻസിസ് എലുവത്തിങ്കലിന്റെ ഒന്നാം ഓർമ്മദിനം ആചരിച്ചു. ചെന്ത്രാപ്പിന്നി എസ്.ആർ.വി.യു.പി സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. സജീവ് അദ്ധ്യക്ഷനായി. എം.യു. ഉമറുൽ ഫാറൂക്ക്, ടി.എ. നസീർ, രവീന്ദ്രൻ ഉള്ളാട്ടിൽ, ലോഹിദാക്ഷൻ കൊല്ലശ്ശേരി, ഷജിൽ ചെന്ത്രാപ്പിന്നി, ഷഹന കാട്ടുപറമ്പിൽ, ഇബ്രാഹിംകുട്ടി പള്ളിപ്പറമ്പിൽ, ഇ.ഡി. ജോക്കസ്, അദൈ്വത് കൃഷ്ണ, നാരായണൻ കൊളത്തിപറമ്പിൽ, എം.പി. ബിജു, സന്തോഷ് വെട്ടിയാറ, ബിജു തുടങ്ങിയവർ നേതൃത്വം നൽകി.