കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ കുട്ടികളുടെ നാടക ശിൽപ്പശാല, കുട്ടികളെ മാസ്‌ക് ധരിപ്പിച്ചുകൊണ്ട് സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പ് മേധാവി നജ്മുൽ ഷാഹി ഉദ്ഘാടനം ചെയ്യുന്നു.
മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി കുട്ടികളുടെ ഏകദിന നാടക ശിൽപ്പശാല സംഘടിപ്പിച്ചു. തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമ വകുപ്പ് മേധാവി നജ്മുൽ ഷാഹി ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകനും ചിത്രകാരനുമായ സുരേഷ് മുട്ടത്തി അദ്ധ്യക്ഷനായി. സലീഷ് പത്മിനി സുബ്രഹ്മണ്യൻ, മിനി പോളി, പി.കെ. കിട്ടൻ, സി. മുകുന്ദൻ, സി.എസ്. നന്ദന, ജയൻ കാളത്ത് എന്നിവർ സംസാരിച്ചു. യു.പി, ഹൈസ്‌കൂൾ തലത്തിലെ നാൽപ്പത് കുട്ടികളാണ് പങ്കെടുത്തത്. മികച്ച ക്യാമ്പ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടി.ബി. ഋതുനന്ദയ്ക്ക് ഉപഹാരം നൽകി അനുമോദിച്ചു.