peetha

തൃശൂർ: ലോക സമാധാന ദിനം, ശ്രീനാരായണ ഗുരു സമാധി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി ഗാന്ധിമാർഗ്ഗ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിശ്വശാന്തി സെമിനാർ സംഘടിപ്പിച്ചു. വിശ്വശാന്തി വ്യക്തി ശാന്തിയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.എസ്.ഗിരീശൻ അദ്ധ്യക്ഷനായി. സർവോദയ മണ്ഡലം സെക്രട്ടറി പി.എസ്.സുകുമാരൻ, പി.രാജേന്ദ്രൻ, പി.ജെ.കുര്യൻ, മോഹൻ താഴത്തുപുര, വി.ഐ.ജോൺസൺ എന്നിവർ പ്രസംഗിച്ചു. സർവോദയ മണ്ഡലം, കസ്തൂർബാ ഗാന്ധി സ്മാരക ട്രസ്റ്റ്, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സെമിനാർ നടന്നത്.

കിഴക്കുമ്പാട്ടുകരയിൽ സമാധി


തൃശൂർ : എസ്.എൻ.ഡി.പി കിഴക്കുമ്പാട്ടുകര ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു സമാധി ദിന ആചരിച്ചു. വാർഡ് കൗൺസിലർ ജോൺ ഡാനിയൽ അനുമോദന സദസും സമൂഹ സദ്യയും ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. ഷാജി അദ്ധ്യക്ഷനായി. സമൂഹപ്രാർത്ഥന നടന്നു. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവനം നടത്തിയ ശാഖാ അംഗം അജേഷ് അശോകനെ ആദരിച്ചു. ശാഖാ സെക്രട്ടറി പി.ആർ. രവി, വൈസ് പ്രിസിഡന്റ് ഡി.വി. സുനി , സുരേന്ദ്രൻ ഐയ്നിക്കുന്നത്, രാമചന്ദ്രൻ,അരുന്ധതി മഹാദേവൻ, സിന്ധു ഹരിദാസ്, എ.ജി.മോഹനൻ, സിന്ധു സതീശൻ, ശ്യാമള മോഹനൻ,പി.എം.ബാബു,ടി.കെ. വേണു എന്നിവർ പങ്കെടുത്തു.