samadhi
തെക്കേ തിരുത്ത ആലമറ്റം ചക്കാട്ടിക്കുന്ന് ശാഖയിൽ നടന്ന ഗുരുദേവ സമാധി ദിനാചരണം.

മാള: തെക്കേ തിരുത്ത ആലമറ്റം ചക്കാട്ടിക്കുന്ന് എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു. ശാഖയിൽ ഗുരുദേവ സന്നിധിയിൽ ഭദ്രദീപം തെളിച്ച് ഗുരുദേവ സമാധി ഗീതങ്ങൾ ആലപിച്ചു. ഉച്ചതിരിഞ്ഞ് 3.30ന് ഗുരുപൂജയോടെ സമാധിദിന ചടങ്ങുകൾ സമാപിച്ചു. മാള യൂണിയൻ കൗൺസിലർ ടി.ആർ. സുബ്രൻ, ശാഖാ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി വിഷ്ണു എന്നിവർ നേതൃത്വം നൽകി.