തൃപ്രയാർ: 97-ാമത് ഗുരുദേവ സമാധി ദിനാചരണം നാട്ടികയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ആചരിച്ചു. ഡോ. ടി.എസ്. വിജയൻ തന്ത്രി മുഖ്യകാർമ്മികനായി. ഉപവാസത്തോടെ ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, സമൂഹാർച്ചന, സമാധി പ്രാർത്ഥന പ്രസാദ വിതരണം എന്നിവ നടന്നു. രാവിലെ 11ന് കവിയും പ്രഭാഷകനും അദ്ധ്യാപകനുമായ സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം മുഖ്യപ്രഭാഷണം നടത്തി. സി.എൻ. വിശ്വനാഥൻ മുഖ്യതിഥിയായിരുന്നു. എ.വി. സഹദേവൻ, സി.കെ. സുഹാസ്, ബൈജു ഇയ്യാനി കോറോത്ത്, സി.പി. രാമകൃഷ്ണൻ, പി.കെ. സുഭാഷ്ചന്ദ്രൻ, ടി.കെ. ദയാനന്ദൻ, സുരേഷ് ഇയ്യാനി, അംബിക തുളസിദാസ്, എൻ.എ.പി സുരേഷ്‌കുമാർ, യതീഷ് ഇയ്യാനി, കെ.കെ. രാജൻ, ഷീല രാജൻ, സരിത, ഉഷ അർജുനൻ, ദിവാകരൻ കോടപ്പുള്ളി, തിലകൻ പഞ്ചപ്പാടത്ത്, എം.ജി. രഘുനന്ദനൻ, തങ്കമണി ത്രിവിക്രമൻ, സി.എസ്. മണികണ്ഠൻ, സി.കെ. ഗോപകുമാർ, പ്രേംദാസ് പൊഴെക്കടവിൽ, പ്രേംദാസ് വേളേക്കാട്ട്, ഇ.എൻ.ആർ പ്രേംലാൽ എന്നിവർ നേതൃത്വം നൽകി.