
പെരിങ്ങോട്ടുകര: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ ശ്രീനാരായണഗുരു സമാധി ദിനാചരണം യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി.സതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത്, യോഗം ഡയറക്ടർ ഷിജി തിയ്യാടി, കൗൺസിലർമാരായ സാജി കൊട്ടിലപ്പാറ, ദിവ്യാനന്ദൻ, പ്രദീപ് പാണപറമ്പിൽ, സുരേഷ് പണിക്കശ്ശേരി, അനിത പ്രസന്നൻ, ബിനു കളത്തിൽ എന്നിവർ സംസാരിച്ചു.
കൊടകര യൂണിയനിൽ മഹാസമാധി
കൊടകര : മഹാസമാധി ദിനാചരണം കൊടകര യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരുമന്ദിരത്തിൽ ശശി ശാന്തികളുടെ കാർമികത്വത്തിൽ ഗുരുപൂജയോടും സമൂഹ പ്രാർത്ഥനയോടും ആരംഭിച്ചു. യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ കൃതികളെയും, ഈ കാലഘട്ടത്തിലെ ഗുരുദേവന്റെ പ്രസക്തിയെയും കുറിച്ച് കേന്ദ്ര കയർ ഗവേഷണ കേന്ദ്രം അസി. ഡയറക്ടർ ഡോ.എ.രാധാകൃഷ്ണൻ സംസാരിച്ചു. പ്രസാദക്കഞ്ഞി വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു. വൈസ് പ്രസിഡന്റ് പി.കെ.സുഗതൻ, യോഗം ഡയറക്ടർ എൻ.ബി.മോഹനൻ, കൗൺസിലർമാരായ പ്രഭാകരൻ മുണ്ടക്കൽ, നന്ദകുമാർ മലപ്പുറം, കെ.ഐ.പുരുഷോത്തമൻ, കെ.എസ്.സൂരജ്, ശ്രീധരൻ വൈക്കത്താടൻ, കൊടകര കാർഷിക കാർഷികേതര സഹകരണ സംഘം വൈസ് പ്രസിഡന്റ് നന്ദകുമാർ ചക്കമല്ലിശ്ശേരി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി കെ.എസ്.ശ്രീരാജ്, പ്രസന്നൻ എടത്താടൻ, മോഹനൻ വടക്കേടത്ത്, വനിതാ സംഘം പ്രസിഡന്റ് സൂര്യ ഗോപകുമാർ, സെക്രട്ടറി സുമ ഷാജി, ട്രഷറർ ഷൈല രാജൻ, വനിതാ സംഘം കേന്ദ്ര സമിതി അംഗങ്ങളായ മിനി പരമേശ്വരൻ, ലൗലി സുധീർ ബേബി, ശാരദ ഭാസിൽ, ശ്യാമിലി സൂരജ്, പ്രീതി വിശ്വംഭരൻ, ഗീത സുരേഷ്, നയന, ഷീജ ഉണ്ണിക്കൃഷ്ണൻ എന്നിവരും ഗുരുദേവ ഭക്തരും സന്നിഹിതരായി.
പുതുക്കാട് യൂണിയനിൽ
പുതുക്കാട് : പുതുക്കാട് യൂണിയന്റെ മഹാസമാധി ദിനാചരണം വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, സമാധി സമ്മേളനം, പ്രസാദ വിതരണം എന്നിവയോടെ നടന്നു. സമ്മേളനം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.ഗോപാലൻ ഭദ്രദീപം തെളിച്ചതോടെ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് സി.ജെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. യോഗം വനിതാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബേബി കീടായി, യോഗം ഡയറക്ടർ കെ.ആർ.രഘു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ സുകുമാരൻ പുന്നക്കത്തറയിൽ, യൂണിയൻ കൗൺസിലർ രാജീവ് കാരോട്ട്, വിജയൻ കോപ്പാട്ടിൽ, പി.ആർ.ശിവരാമൻ മാസ്റ്റർ, ഭാരവാഹികളായ പി.ആർ.വിജയകുമാർ, രജനി സുധാകരൻ, നിഗിൽ വൈക്കത്താടൻ, അഡ്വ.എം.ആർ.മനോജ് കുമാർ, സി.കെ.കൊച്ചുകുട്ടൻ, ഹരിദാസ് വാഴപ്പിള്ളി, എം.കെ.നാരായണൻ എന്നിവർ പങ്കെടുത്തു.
മാളയിൽ
അന്നമനട: അന്നമനട ശാഖയിലെ സമാധി ദിനാചരണ ചടങ്ങുകളുടെ സമാപന സമ്മേളനം മാള യൂണിയൻ സെക്രട്ടറി സി.ഡി.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.പി.അനിൽകുമാർ അദ്ധ്യക്ഷനായി. ടി.പി.ബാബുരാജ്, എ.സി.ശ്രീധരൻ, കുമാരൻ മാസ്റ്റർ മാരിക്കൽ, രാമകൃഷ്ണൻ, സോജൻ ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.
മണ്ണുത്തി യൂണിയനിൽ
തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ എൻ.കെ.രാമൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, കൗൺസിലർമാരായ രാജേഷ് തിരുത്തോളി, ജനാർദ്ദനൻ പുളിങ്കുഴി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഷാലു സുകുമാരൻ, സുജിത, കുമാരി സംഘം ഭാരവാഹികൾ, യൂണിയൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ യൂണിയനിൽ
ഗുരുവായൂർ: മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ ഓഫീസിൽ ഗുരുപൂജ, ശാന്തിഹവനം, ഭജന എന്നിവ നടന്നു. സ്വാഗതസംഘം ചെയർമാൻ കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ ദീപാർപ്പണം നടത്തി. ടൗൺ ഹാളിലെ ചടങ്ങ് യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ സമാധി ദിന സന്ദേശം നൽകി. പി.പി.സുനിൽകുമാർ, സുകുമാരൻ അമ്പാടി, ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സി.എ.സുഗതൻ, കെ.ജി.ശരവണൻ, കെ.പ്രധാൻ, രമണി ഷണ്മുഖൻ, ശൈലജ കേശവൻ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയവരെയും ഉന്നത തലത്തിൽ വിജയം നേടിയവരെയും ആദരിച്ചു. വൈകിട്ട് 3.10ന് ദൈവദശകവും 3.15ന് സമാധിഗീതത്തിന് ശേഷം സമർപ്പണം ചൊല്ലി നാലിന് ശാന്തിയാത്ര നടത്തി.