മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ഭഗവതി ക്ഷേത്രത്തിൽ മഹാ ഗുരുസമാധി ആചരിച്ചു. രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഗുരുധർമ്മ പ്രചാരകനും അഗസ്ത്യ ആരോഗ്യമാസികയുടെ പി.ആർ.ഒയുമായ ജയരാജ് ഭാരതി യോഗീശ്വരനായ ഗുരു എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സഭാ വൈസ് പ്രസിഡന്റ് വത്സൻ പണിക്കശ്ശേരി അദ്ധ്യക്ഷനായി. മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ, സഭാ സെക്രട്ടറി സി.വി. ഷാനവാസ്, മാള എസ്.എൻ ക്ലബ് സെക്രട്ടറി ബിജോയ് എന്നിവർ പ്രസംഗിച്ചു.