
തൃശൂർ : ടി.എൻ.ജോയി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ജോയോർമ്മ 2024 സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ ഇതോടനുബന്ധിച്ച് രാവിലെ പത്ത് മുതൽ അടിയന്തിരാവസ്ഥ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചവരുടെ സംഗമമായി ജയിൽ പക്ഷികളുടെ കൂടിച്ചേരൽ സംഘടിപ്പിക്കും. ഗ്രോ വാസു, കെ.വേണു, കെ.എൻ.രാമചന്ദ്രൻ, സുലോചന വയനാട് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് നാലിന് പൊതുസമ്മേളനത്തിൽ അടിയന്തരാവസ്ഥ മുതൽ അയോദ്ധ്യ മന്ദിർ എന്ന വിഷയത്തിൽ സച്ചിദാനന്ദൻ, ബി.രാജീവൻ, കെ.ജി.ശങ്കരപ്പിള്ള എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പി.സി.ഉണ്ണിചെക്കൻ, ഗഫൂർ, പ്രേരണ മുഹമ്മദ്, പി.കെ.സദാനന്ദൻ എന്നിവർ പങ്കെടുത്തു.