rk3

കയ്പമംഗലം : പെരിഞ്ഞനം ഈസ്റ്റ് എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരു സമാധിയോട് അനുബന്ധിച്ച് ഉപവാസ യജ്ഞം നടത്തി. ഗുരുധർമ്മപ്രചാരകനായ പടിയൂർ വിനോദ് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. നവോത്ഥാനകേരളം രൂപപ്പെടുത്തുന്നതിന് ഗുരു ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറെ കരുത്തായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ അദ്ധ്യക്ഷനായി. വനിതാസംഘം സെക്രട്ടറി ഷർമിള ശശീന്ദ്രൻ, ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ, ചിറ്റഴത്ത് പ്രഭാകരൻ, കൊച്ചത്ത് സുനിത മോഹനൻ, ബേബി ശങ്കരനാരായണൻ എന്നിവർ ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കാരയിൽ വിനയകുമാർ, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ. കുട്ടൻ എന്നിവർ സംസാരിച്ചു.