കയ്പമംഗലം : എസ്.എൻ.ഡി.പി ദേവമംഗലം ശാഖയിൽ ദേവമംഗലം ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സമാധി പൂജ എന്നിവ നടന്നു. വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുവന്ദനം, ഗുരുധ്യാനം, ഗുരുഷഡ്കം, ഗുരുപാദുക സ്‌തോത്രം, നാരായണാമൃതം, വേദാന്ത സ്തുതി, ശാരദാകർണാമൃതം, ഗുരുപ്രണാമം, സുബ്രഹ്മണ്യസ്തുതി, ഗദ്യപ്രാർത്ഥന, സമാധിഗാനം, ദൈവദശകം എന്നിവ സമൂഹപ്രാർത്ഥനാ സമർപ്പണം നടത്തി. സന്തോഷ് തന്ത്രികൾ ശ്രീനാരായണ ഗുരു സമാധി സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, വനിതാസംഘം പ്രസിഡന്റ് രാജി ശ്രീധരൻ, സെക്രട്ടറി ഇന്ദിര രാജഗോപാൽ, ട്രഷറർ സജ്‌നി ആനന്ദൻ, ക്ഷേത്രം സെക്രട്ടറി സി.കെ. രാമു, മാതൃസമിതി പ്രസിഡന്റ് ലത പ്രദീപ്, മുരളിമാമി, ശ്രീനാരായണ ലൈബ്രറി പ്രസിഡന്റ് ക്യാപ്ടൻ ചന്ദ്രൻ, പുഷ്പാംഗദൻ, സുധ മുരളി, സരള രാമു, ലൈല ഹർഷൻ എന്നിവർ നേതൃത്വം നൽകി. പ്രസാദ വിതരണവും നടന്നു.