1

തൃശൂർ: ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി ശുചിത്വ മിഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 25ന് അതത് ജില്ലാ ശുചിത്വ മിഷനുകൾ നിശ്ചയിക്കുന്ന വേദിയിൽ എൽ.പി/യു.പി, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങളിലാണ് മത്സരം. മത്സരദിവസം രാവിലെ 9ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം കുട്ടികളെത്തണം. വരയ്ക്കാനാവശ്യമായ ഡ്രോയിംഗ് പേപ്പർ മത്സരവേദിയിൽ നൽകും. എൽ.പി /യു.പി വിഭാഗത്തിന് ക്രയോൺ, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് വാട്ടർ കളർ എന്നിവയാണ് ഉപയോഗിക്കേണ്ടത്. രജിസ്‌ട്രേഷൻ നാളെ വൈകിട്ട് അഞ്ചിന് മുമ്പ് www.suchitwamission.org എന്ന വെബ്‌സൈറ്റിൽ പൂർത്തിയാക്കണം