same

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കിലയിൽ ജെൻഡർ ശിൽപ്പശാല ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റഹിം വീട്ടിപ്പറമ്പിൽ അദ്ധ്യക്ഷനായി. ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.വി.മദനമോഹനൻ പദ്ധതി വിശദീകരിച്ചു. കേരള കരിക്കുലം കമ്മറ്റി അംഗം വിജയരാജമല്ലിക, ഡോ.ഡി.ഷീല, വിദ്യാഭ്യാസ ഉപ ഡയറക്ടർ എ.കെ.അജിതകുമാരി, സമേതം അസി കോർഡിനേറ്റർ വി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.കെ.ജി.വിശ്വനാഥൻ, കെ.സി.സന്തോഷ്‌കുമാർ, കെ.എസ്.മനോജ്കുമാർ, ഡോ.ടി.മുരളീധരൻ, ഡോ.വി.എസ്.പ്രിയ എന്നിവർ ക്ലാസെടുത്തു.